അയോഗ്യരുടെ നിയമനം; സിൻഡിക്കേറ്റ് അംഗം വിസിക്ക് കത്തയച്ചു

അയോഗ്യരായ നാല് വിദ്യാർത്ഥികളെ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സംഭവത്തിൽ മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ഡോ. ഷിജുഖാൻ. കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. ഈ മാസം 28 നാണ് സിൻഡിക്കേറ്റ് യോഗം ചേരുക.

Also Read: നവകേരള സദസ്സിലെ ക്രമസമാധാനം: മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’

കേരള സർവകലാശാല സെനറ്റിലേക്ക് ഔട്ട് സ്റ്റാൻഡിംഗ് സ്റ്റുഡൻസ് എന്ന നിലയിൽ നാല് വിദ്യാർത്ഥികളെ ചാൻസലർ നോമിനേറ്റ് ചെയ്തത് അയോഗ്യരായവരാണ് എന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സിൻഡിക്കേറ്റിനു മുന്നിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ഡോ.ഷിജൂഖാൻ വൈസ് ചാൻസലർക്ക് കത്തയച്ചത്. നോമിനേഷൻ വിഷയത്തിൽ ഇത്തവണ ചില വിവാദങ്ങൾ ഉയർന്നുവന്നത് ശ്രദ്ധയിൽപെടുകയും ഇത് സർവകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായി മാറിയതായും കത്തിൽ സൂചിപ്പിക്കുന്നു.

Also Read: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ഈ പശ്ചാത്തലത്തിൽ ഇത്തവണ ചാൻസലറുടെ നോമിനേഷനു വേണ്ടി സർവകലാശാല സ്വീകരിച്ച നടപടി സംബന്ധിച്ച എല്ലാ ഫയലുകളും സിൻഡിക്കേറ്റിന് മുന്നിൽ വയ്ക്കണം. സർവകലാശാല തയ്യാറാക്കിയിട്ടുള്ള വിദ്യാർത്ഥികളുടെ പട്ടിക, ആ പട്ടിക ചാൻസലർക്ക് കൈമാറിയിട്ടുള്ളതിന്റെ രേഖകൾ, പ്രസ്തുത വിഷയത്തിൽ ചാൻസലറും സർവകലാശാലയും നടത്തിയിട്ടുള്ള രേഖാമൂലമുള്ള എല്ലാ കത്തിടപാടുകളും സിന്റിക്കേറ്റ് മുൻപാകെ ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഈ മാസം 28നാണ് അടുത്ത സിൻഡിക്കേറ്റ് യോഗം ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News