പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
Also read: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്; ജനുവരി 7 വരെ അപേക്ഷിക്കാം
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും വേർഡ് പ്രോസസിംഗ്, എം എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി റ്റി പി, ഐ എസ് എം എന്നിവയിൽ പരിജ്ഞാനവും അംഗീകൃത സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
Also read: റൂറല്‍ ഡെവലപ്‌മെന്റില്‍ ഗവേഷണമാണോ നിങ്ങളുടെ സ്വപ്‌നം ? എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാം
താൽപര്യമുള്ളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷകൾ സമർപ്പിക്കണം. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ- 683101, ഫോൺ: 0484 2623304.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here