തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ALSO READ: എന്‍ഡിഎ സര്‍ക്കാരുകള്‍ കടമെടുക്കുന്നത് കടപ്പത്ര വില്പനയിലൂടെ; ഇത്രയും തുക കടമെടുക്കുന്നത് ഇതാദ്യം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രപദവി ജൂഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യം മൂലമുണ്ടാകുന്നതല്ലെന്നും കമ്മീഷണര്‍മാരുടെ മികവോ യോഗ്യതയോ ചോദ്യം ചെയ്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഉള്‍പ്പെടുത്താത്തതിനാല്‍ നിയമന നിയമം റദ്ദാക്കണമെന്ന ആവശ്യത്തെ കേന്ദ്രം എതിര്‍ത്തു. ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here