ഒഐസിസി നിയമനം; കെ സുധാകരന്റെ നടപടി ഏകപക്ഷീയം; ഐഒസി വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് പുതിയൊരു ഗ്ലോബൽ പ്രസിഡന്റിന്റെ കിരീടധാരണം ഉടൻ ഉണ്ടെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ട് ഏകപക്ഷീയവും യുക്തിരഹിതാവുമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം പറഞ്ഞു. കോൺഗ്രസിന്റെ സംഘടന തത്വങ്ങളോടും മാനദണ്ഡങ്ങളോടും ഉള്ള പ്രതിബദ്ധത കാറ്റിൽ പരത്തുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Also read:വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്

റിപ്പോർട്ട് സത്യമാണെങ്കിൽ സംസ്ഥാന പാർട്ടിയുടെ മേലുള്ള പിടി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒരു വ്യക്തിയുടെ സ്വാർത്ഥതയുടെ പുറത്താണ് ഈ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു.

Also read:ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി

ഈക്കാര്യം സംബന്ധിച്ച് ഓവർസീസ് കോൺഗ്രസ് ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ സാം പിട്രോഡ എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാലിന് വീണ്ടും കത്തയച്ചിരുന്നു. രാഷ്ട്രീയവും സ്വാർത്ഥവുമായ കാരണങ്ങളാൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ അദ്ദേഹം വേണുഗോപാലിനോടാവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News