പിഎസ്‌സി നിയമനം; അധികമാര്‍ക്കിനായി പുതിയ കായികയിനങ്ങളും

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ബി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.

അതിനിടെ രാജ്യത്ത് ഏറ്റവുമധികം പി.എസ്.സി നിയമനം നടക്കുന്ന സംസ്ഥാനം കേരളമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ന്യൂസ് ലെറ്ററിലെ വിവരങ്ങള്‍ പ്രകാരം 2023 ജനുവരിമുതല്‍ ഡിസംബര്‍വരെ കേരള പിഎസ്സി 34,410 പേരെ നിയമന ശുപാര്‍ശ ചെയ്തു. ഇത് രാജ്യത്ത് ഏറ്റവും കൂടുതലാണ്.

2023 ല്‍ രാജ്യത്താകെ പിഎസ്സി നിയമനങ്ങള്‍ 62580 ആണ്. ഇതില്‍ 54.5 ശതമാനവും കേരളത്തിലാണ്. ഈ വര്‍ഷം ഇതുവരെ പത്തൊമ്പതിനായിരത്തിലധികം നിയമന ശുപാര്‍ശയും നടന്നു. പ്രതിവര്‍ഷം ശരാശരി മുപ്പതിനായിരം നിയമനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിര നിയമനം കേരളത്തിലാണ്.

ALSO READ: വയനാടിനെ നെഞ്ചോട് ചേർത്ത് പ്രവാസി കുരുന്നുകൾ; സ്വരൂപിച്ച അരക്കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തേക്കാള്‍ ഇരുപത് കോടി ജനങ്ങള്‍ അധികമുള്ള ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ നടത്തിയ നിയമന ശുപാര്‍ശ 4120 മാത്രമാണ്. ആന്ധ്രപ്രദേശ് (332), ഗുജറാത്ത് (1680), മധ്യപ്രദേശ് (2123), മഹാരാഷ്ട്ര (3949), രാജസ്ഥാന്‍(3062). മറ്റു സംസ്ഥാനങ്ങളില്‍ ഇതിലും കുറവാണ് നിയമനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News