വി സി നിയമനം; സർച്ച് കമ്മറ്റിയെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും

വി സി നിയമനത്തിനുള്ള സർച്ച് കമ്മറ്റിയെ തന്നിഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

Also read:‘ഇഷ്ടമുള്ള മേഖലയെ കൂടുതൽ അറിഞ്ഞുവേണം പഠിക്കാൻ’: മുഖ്യമന്ത്രി

ആറ് സർവകലാശാലകളിലെ വി സി മാരെ നിയമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം 28നാണ് സെർച്ച് കമ്മിറ്റിയെ നിയോഗിച്ച് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗവർണറുടെ നടപടി നിയമപരമല്ലെന്ന് വിമർശനം അന്നേ ഉയർന്നു. സർവ്വകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ യുജിസിയുടെയും ചാൻസലറുടെയും മാത്രം പ്രതിനിധിയെ ഉൾപ്പെടുത്തിയായിരുന്നു സർച്ച് കമ്മിറ്റി.

Also read:‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’; അധികകാലം മാറിനിൽക്കാൻ കഴിയില്ല: നടൻ സലിം കുമാർ

ഇത് സർവ്വകലാശാല ചട്ടങ്ങളുടെ ലംഘനം ആയതിനാലാണ് സർക്കാർ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഉടൻ ഹർജി സമർപ്പിക്കും. വി സി നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവേ സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ തന്നെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്ഥിരം വി സി മാരെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോർജ് സമർപ്പിച്ച ഹർജി ഈ മാസം 17ന് പരിഗണിക്കാൻ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News