പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍വകലശാല ഇക്കാര്യം വ്യക്തമാക്കിയത്.സുപ്രീം കോടതിയില്‍ ഇതില്‍ സത്യവാങ്മൂലം നല്‍കി. യുജിസി മാനദണ്ഡങ്ങള്‍ എല്ലാം അനുസരിച്ചാണ് നിയമനം എന്നും സര്‍വകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. പ്രിയാ വര്‍ഗീസ് സ്റ്റുഡന്റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നേരത്തെ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും കൂടുതല്‍ സമയം തേടിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് യു.ജി.സിയും ആവശ്യപ്പെട്ടിരുന്നു.

ALSO READ: ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ പോകാൻ കഴിയുന്നതെങ്ങനെയാണ്? രാമക്ഷേത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News