അബിഗേലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും സഹോദരൻ ജോനാഥനും അഭിനന്ദങ്ങൾ: മുഖ്യമന്ത്രി

കൊല്ലത്ത് അബി​ഗേൽ സാറ റെജിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോധൈര്യം കൈവിടാതെ പൊലീസിന് വിവരങ്ങൾ നൽകിയ സഹോദരൻ ജോനാഥിനും പ്രത്യേകം അഭിനന്ദനം അറിയിച്ചു. മലപ്പുറത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.

Also read:സന്നിധാനത്ത് എല്ലാ കുഞ്ഞ് കൈകളിലും ഇനിമുതൽ രക്ഷാ വളയം; കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട! ടാഗ് സംവിധാനവുമായി പൊലീസ്

“രാജ്യത്തിനാകെ സന്തോഷം നൽകിയ ദിനമായിരുന്നു ഇന്നലെ. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു. കൊല്ലത്ത് തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തിയതും ആശ്വാസം നൽകി. ആയിരക്കണക്കിന് പൊലീസുകാർ തിരച്ചിലിലിൽ പങ്കാളികളായി. കുറ്റവാളികളെ എത്രയും വേഗം പിടികൂടും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ ശക്തമായി നേരിടും.”- മുഖ്യമന്ത്രി പിണറായി വിജയൻ.

Also read:വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലയിൽ അധ്യാപകന് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News