സൗജന്യ ഐപിഎല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എയ്ക്ക് മറുപടിയുമായി തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിസിസിഐ സെക്രട്ടറി നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ് ഷായാണ്. സൗജന്യ ടിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുന്നതായിരിക്കും നല്ലതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സൗജന്യ ഐപിഎല്‍ ടിക്കറ്റ് നല്‍കണമെന്ന് എഐഎഡിഎംകെ എംഎല്‍എ എസ്.പി വേലുമണിയാണ് ആവശ്യപ്പെട്ടത്. എഐഎഡിഎംകെ അധികാരത്തിലിരുന്നപ്പോള്‍ എംഎല്‍എമാര്‍ക്ക് സൗജന്യ ഐപിഎല്‍ ടിക്കറ്റ് നല്‍കിയിരുന്നുവെന്നും വേലുമണി ചൂണ്ടിക്കാട്ടി. ടിഎംകെ സര്‍ക്കാരിന് ഐപിഎല്‍ മത്സരങ്ങള്‍ക്കായി നാനൂറ് ടിക്കറ്റുകള്‍ ലഭിച്ചു. തങ്ങളുടെ എംഎല്‍എമാര്‍ക്ക് ഒരു ടിക്കറ്റ് പോലും ലഭിച്ചില്ലെന്നും വേലുമണി പറഞ്ഞു. ഇതിന് മറുപടിയുമായാണ് ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയത്. ജയ് ഷാ തങ്ങള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെന്നും നിങ്ങള്‍ നേരിട്ട് അദ്ദേഹത്തോട് സംസാരിച്ച് എംഎല്‍എമാര്‍ക്ക് ടിക്കറ്റെടുക്കുന്നതായിരിക്കും നല്ലതെന്നും ഉയദനിധി സ്റ്റാലിന്‍ പറഞ്ഞു.
എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ കാണുന്നതിനായി എംഎല്‍എമാര്‍ക്ക് ഐപിഎല്‍ ടിക്കറ്റ് നല്‍കിയെന്ന് എഐഎഡിഎംകെ നേതാവ് പറഞ്ഞിരുന്നതായി ഉദയനിധി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് വര്‍ഷമായി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. പാര്‍ട്ടി ആര്‍ക്കാണ് ടിക്കറ്റ് വാങ്ങിയത് എന്നത് സംബന്ധിച്ച് തനിക്ക് അത്ഭുമുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here