ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം

കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാര്‍ഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്. കഴിഞ്ഞ 10 വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐ തന്നെയാണ് ഈ അവാര്‍ഡ് ഏറ്റു വാങ്ങിയിട്ടുള്ളത്.

Also Read: ന്യൂസ് ക്ലിക്കിന്റെ ഓഫീസ് സീല്‍ ചെയ്ത് ദില്ലി പൊലീസ്; അഞ്ചു പേര്‍ കസ്റ്റഡിയില്‍

നാലുവര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച സ്‌നേഹധമനി എന്ന ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 19,153 യൂണിറ്റ് രക്തം മെഡിക്കല്‍ കോളേജിന് നല്‍കിയിട്ടുണ്ട് എല്ലാദിവസവും 15 വളണ്ടിയര്‍മാര്‍ രക്തം നല്‍കിവരുന്ന രീതിയിലാണ് ഈ ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇന്ന് കോഴിക്കോട് നോര്‍ത്ത് ബ്ലോക്കിലെ വെസ്റ്റില്‍ മേഖലാ കമ്മിറ്റിയിലെ പ്രവര്‍ത്തകരായിരുന്നു രക്തം നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ആശുപത്രി സൂപ്രണ്ട് ഡോ.,ശ്രീജയനില്‍ നിന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പിസി ഷൈജു ജില്ലാ പ്രസിഡണ്ട് അഡ്വ.എല്‍.ജി. ലിജീഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി . ജില്ലാ , ട്രഷറര്‍ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഅരുണ്‍, കെ ഷെഫീഖ് എന്നിവര്‍ പങ്കെടുത്തു.

Also Read: കാര്യവട്ടത്ത് ഇന്ത്യ- നെതര്‍ലെന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News