ലോകയുക്ത ബില്ലിനുള്ള അംഗീകാരം ഗവര്‍ണര്‍ക്കുള്ള കനത്ത തിരിച്ചടിയാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവണ്‍മെന്റ് വ്യക്തമായ ധാരണയോടെയാണ് ലോകയുക്ത വിഷയം കൈകാര്യം ചെയ്തത്. കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്നതിന് തുല്യമായ നിയമഭേതഗതിയാണ് കേരള സര്‍ക്കാരും കൊണ്ടുവന്നത്.
ALSO READ ;മൂന്നാമതൊരാള്‍ എത്തുന്നു; അമ്മയാകാനൊരുങ്ങി ദീപിക പദുകോണ്‍
നിയമരംഗത്ത് ഗവര്‍ണര്‍ക്ക് ലഭിച്ചത് കനത്ത തിരിച്ചടിയാണെന്നും ജനങ്ങള്‍ക്ക് ഇത് വ്യക്തമായി മനസിലായിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിപോരുന്ന ബിജെപിക്കും പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടിയാണിത്.യുഡിഎഫും ജനാധിപത്യ വിരുദ്ധ നിലപാടിന് പ്പെമായിരുന്നെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here