വണ്ടി പ്രേമികൾ കാത്തിരുന്ന 4.10 ലക്ഷത്തിന്റെ സൂപ്പബൈക്ക്, അപ്രീലിയ RS 457 അടുത്ത മാസം എത്തുന്നു

നല്ല വിലയുള്ള പ്രീമിയം ബൈക്കുകൾ വരെ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന കാലമാണിത്. വണ്ടി പ്രേമികൾ കാത്തിരുന്നസൂപ്പബൈക്ക് അടുത്ത മാസം നിറത്തിൽ എത്തുകയാണ്. അപ്രീലിയ RS 457 മോഡലാണ് അടുത്ത മാസം എത്തുന്നത്. എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത് മോട്ടോർസൈക്കിളിന് 4.10 ലക്ഷം രൂപയാണ്. രാജ്യത്ത് കമ്പനി ഇപ്പോൾ ഏപ്രിൽ മാസത്തോടെ വാഹനത്തിന്റെ ഡെലിവറിയും തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്കിന്റെ കയറ്റുമതി കേന്ദ്രമായും മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ നിർമാണശാല പ്രവർത്തിക്കും. ഈ അവസരത്തിലാണ് അടുത്ത മാസം മുതൽ RS 457 മോഡലിനായുള്ള വിതരണം തുടങ്ങുന്നുവെന്ന പ്രഖ്യാപനം വരുന്നത്.

Also read:മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20-ന് നടക്കും

എന്തായാലും ടെസ്റ്റ് റൈഡുകൾക്കും ധാരാളം ആളുകൾ കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം. ബൈക്കുകൾ ഷോറൂമുകളിൽ എത്തിയതിന് തൊട്ടുപിന്നാലെ അപ്രീലിയ RS 457-ൻ്റെ ടെസ്റ്റ് റൈഡുകളും ആരംഭിക്കും.ഒരു ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്.

സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും. ഓപ്ഷണലായി ക്വിക്ക്ഷിഫ്റ്ററും പുത്തൻ മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

Also read:ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി; സിംപിളായി വീട്ടിലുണ്ടാക്കാം ഒരു കിടിലന്‍ ബിരിയാണി

ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 സ്പോർട്സ് ബൈക്ക് വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. വെറും 175 കിലോഗ്രാം ഭാരമുള്ള മോഡലിന് മികച്ച പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. ഒരു അലുമിനിയം പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News