ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു; സംഭവം പത്തനംതിട്ടയിൽ

accident

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മൈലപ്ര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ആശുപത്രിയിൽ പ്രവേശിച്ചു. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, ഇന്നലെ ചേർത്തല നെടുമ്പ്രക്കാടുണ്ടായ വാഹനാപകടത്തിൻ രണ്ട് യുവാക്കൾ മരിച്ചു. പുതുവൽ നികർത്തിൽ പരേതനായ രമേശന്‍റെ മകൻ നവീൻ എന്ന അമ്പാടി (24), സാന്ദ്ര നിവാസിൽ വിജയപ്പന്‍റെ മകൻ ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപത്ത് പുലർച്ചെയായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News