‘ഹിന്ദിയിലല്ല, തമിഴില്‍ സംസാരിക്കണം’; അവാര്‍ഡ്ദാന ചടങ്ങില്‍ ഭാര്യയോട് എ.ആര്‍ റഹ്‌മാന്‍; വൈറലായി വീഡിയോ

അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തുള്ള എ.ആര്‍ റഹ്‌മാന്റേയും ഭാര്യ സൈറ ബാനുവിന്റേയും സ്‌നേഹ സംഭാഷണം വൈറല്‍. ചടങ്ങില്‍ സംസാരിക്കാനൊരുങ്ങിയ ഭാര്യയോട്, ഹിന്ദിയിലല്ല തമിഴില്‍ സംസാരിക്കണമെന്നാണ് എ.ആര്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടത്. ചെന്നൈയില്‍ നടന്ന വികടന്‍ അവാര്‍ഡ് ഷോയിലായിരുന്നു സംഭവം. എ. ആര്‍ റഹ്‌മാന്റെ വാക്കുകളെ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്.

വികടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ എ.ആര്‍ റഹ്‌മാനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെ റഹ്‌മാന്‍ ഭാര്യയെ വേദിയിലേക്ക് ക്ഷണിച്ചു. ഭാര്യയോട് രണ്ട് വാക്ക് സംസാരിക്കാന്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. സൈറ ബാനു സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഹിന്ദിയിലല്ല, മലയാളത്തില്‍ സംസാരിക്കാന്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടത്. ഇതോടെ സദസില്‍ കരഘോഷം മുഴങ്ങി. എന്നാല്‍ തനിക്ക് തമിഴില്‍ ഒഴുക്കോടെ സംസാരിക്കാന്‍ സാധിക്കില്ലെന്ന് സൈറ ബാനു പറഞ്ഞു.

സൈറ ബാനുവിന്റെ വാക്കുകള്‍, ‘ എല്ലാവരും ക്ഷമിക്കമം. എനിക്ക് തമിഴില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയില്ല. റഹ്‌മാന്റെ ശബ്ദം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോടാണ് എനിക്ക് പ്രണയം തോന്നിയത്. അത്രമാത്രമേ എനിക്ക് പറയാന്‍ കഴിയൂ’, സൈറ പറഞ്ഞു. മുന്‍പ് തമിഴ് ഭാഷയോടുള്ള ഇഷ്ടം പലപ്പോഴായി റഹ്‌മാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News