സംഗീത പരിപാടി നിര്‍ത്തിവെച്ച പൊലീസ് നടപടി; പ്രതികരണവുമായി എ. ആര്‍ റഹ്‌മാന്‍

സംഗീത പരിപാടി നിര്‍ത്തിവെച്ച പൊലീസ് നടപടിയില്‍ പ്രതികരണവുമായി എ. ആര്‍ റഹ്‌മാന്‍ രംഗത്ത്. പ്രേക്ഷകരുടെ സ്‌നേഹത്തിന് മുന്നില്‍ തങ്ങള്‍ മതിമറന്നുപോയെന്നും അവര്‍ക്ക് കൂടുതല്‍ നല്‍കണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നും എ. ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തു.

‘ഇന്നലെ സ്‌റ്റേജില്‍ ഒരു റോക്‌സ്റ്റാര്‍ നിമിഷം ഉണ്ടായിരുന്നില്ല? ഞങ്ങളത് ചെയ്തു എന്നാണ് കരുതുന്നത്. ആസ്വാദകരുടെ സ്‌നേഹത്തില്‍ മതിമറന്ന ഞങ്ങള്‍ അവര്‍ക്കു കൂടുതല്‍ നല്‍കാന്‍ ആഗ്രഹിച്ചു. ഇത്തരത്തില്‍ ഒരു അവിസ്മരണീയ സായാഹ്നം സമ്മാനിച്ചതിന് പൂനെയ്ക്ക് ഒരിക്കല്‍ കൂടി നന്ദി’, എ.ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തു.

അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടതോടെയാണ് എ.ആര്‍ റഹ്‌മാന്‍ ഷോ നിര്‍ത്തിവെച്ചതെന്നായിരുന്നു പൊലീസ് വാദം. പൂനെയിലെ രാജാ ബഹദൂര്‍ മില്‍സില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാത്രി എട്ട് മുതല്‍ പത്തുവരെയാണ് പരിപാടിക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്തിന് ശേഷവും പരിപാടി നീണ്ടു. ഇതേ തുടര്‍ന്ന് പൊലീസ് വേദിയിലെത്തി പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News