എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു. ‘മിന്‍മിനി’ എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്.

ഖദീജ റഹ്‌മാന്‍ എന്ന അസാധാരണ പ്രതിഭക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അതുല്യ ഗായികയായ ഇവര്‍ ഒരു മികച്ച സംഗീതസംവിധായായിക കൂടിയാണ് -ഹാലിത ട്വീറ്റ് ചെയ്തു. ‘മിന്‍മിനി’യില്‍ എസ്തര്‍ അനിലും ഗൗരവ് കലൈയും പ്രവീണ്‍ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: ചലച്ചിത്ര നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

രജനീകാന്തിന്റെ എന്തിരന്‍ എന്ന ചിത്രത്തിലെ ‘പുതിയ മനിത’ എന്ന ഗാനത്തിലൂടെയാണ് ഖദീജ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തം മ്യൂസിക് വിഡിയോയും ഖദീജ പുറത്തിറക്കിയിട്ടുണ്ട്. സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി എത്തുന്നത് സിനിമാ ആസ്വാദകരെ ആവേശത്തിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News