‘പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കി’; 29 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും ഭാര്യയും

ar-rahman-divorce-saira-bano

29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കാൻ എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും. പരസ്പരം അഗാധമായ സ്‌നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കിയെന്ന് ദമ്പതികള്‍ മനസിലാക്കുന്നതായി ഇരുവരും പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടത്.

വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. രണ്ട് പേരില്‍ ആര്‍ക്കും ഇത് നികത്താന്‍ പറ്റുന്നില്ല. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആര്‍ റഹ്മാന്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Read Also: “ബുദ്ധിയും ബോധവും വന്നപ്പോൾ മനസിലായി; ഞാൻ ജീവിതത്തിൽ കല്യാണം കഴിക്കില്ല…”: ഐശ്വര്യ ലക്ഷ്മി


1995 ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഖദീജ റഹ്മാന്‍, എആര്‍ അമീന്‍, റഹീമ റഹ്മാന്‍ എന്നിവരാണ് മക്കള്‍. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു.

News Summary: AR Rahman and his wife Zaira Banu have decided to end their 29-year marriage. The couple, in a statement, said that despite their deep love for each other, tensions and problems have created an irreconcilable gap between them. The letter was released by Zaira Banu’s lawyer.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News