നിരാശമുറ്റിയ ജീവിത സാഹചര്യങ്ങൾ മറക്കാൻ അവാർഡ് നേട്ടവുമായി എആർ റഹ്മാൻ. സംഗീത ഇതിഹാസത്തിനൊപ്പം മലയാള സിനിമ ആടുജീവിതവും അംഗീകാരനിറവിലാണ്. ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരമാണ് എആർ റഹ്മാന് ആടുജീവിതത്തിലൂടെ ലഭിച്ചത്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള അവാർഡാണ് എആര്‍ റഹ്മാന് ലഭിച്ചത്.
പുരസ്കാരം സംബന്ധിച്ച് ആടുജീവിതം അണിയറപ്രവർത്തകരാണ് അറിയിച്ചത്. ആടുജീവിതം സംവിധായകന്‍ ബ്ലെസ്സിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഹോളിവുഡിലെ അവലോണിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. ഓണ്‍സ്‌ക്രീന്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ സഞ്ജയ് ലീലാ ബന്‍സാലിയും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ടായിരുന്നു.
Read Also: ശില്‍പ്പ ഷെട്ടിക്ക് ആശ്വാസം; ജാതി വാക്ക് ഉപയോഗിച്ച കേസ് കോടതി റദ്ദാക്കി
മികച്ച ഗാനത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ട് നാമനിര്‍ദേശങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചിരുന്നത്. ചാലഞ്ചേഴ്‌സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്‌സ്, ദ ഐഡിയ ഓഫ് യു, ദ സിക്‌സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്‌സ് എന്നിവയാണ് ഫീച്ചര്‍ ഫിലിംഗാന വിഭാഗത്തില്‍ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍. പുരസ്കാര ലബ്ധി സംബന്ധിച്ച് എആർ റഹ്മാൻ വിവരിക്കുന്ന വീഡിയോ ബ്ലെസി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. വീഡിയോ കാണാം:
News Summary: AR Rahman won the Hollywood Music in Media Award for Aadujeevitham. AR Rahman won the award for Best Background Music in a Foreign Language Film.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here