വീട്ടിൽ സംഘടിപ്പിച്ച ഭജന ആസ്വദിച്ച് എ ആര്‍ റഹ്മാന്‍; വീഡിയോ വൈറൽ

കൃഷ്ണ കീർത്തന അർച്ചന ദുബായിലെ സ്വ വസതിയിൽ സംഘടിപ്പിച്ച്‌ എആർ റഹ്മാൻ. വിദേശ ഗായകർ കീർത്തനങ്ങൾ പാടുമ്പോൾ അതാസ്വദിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന റഹ്മാന്റെ വീഡിയോ വൈറൽ ആണ്.

ALSO READ: 28-ാമത് ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം

ഭജനയിലെ പാട്ടുകൾ വളരെ സന്തോഷത്തിൽ ആസ്വദിക്കുന്ന റഹ്മാനെ വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ ദുബായിലെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പരിപാടി അവതരിപ്പിക്കപ്പെട്ടത്. ഇസ്കോണ്‍ ഭക്തരാണ് നാമസങ്കീര്‍ത്തനം ആലപിച്ചത്.
അതുപോലെ തന്നെ വേറെ ആളുകളും പരിപാടിക്ക് എത്തിയതായും വീഡിയോയില്‍ കാണാം.

അടുത്തിടെ എആര്‍ റഹ്മാന്‍ വിവാദങ്ങൾ നേരിട്ടിരുന്നു. അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച പിപ്പ എന്ന സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. കവിയും ബംഗ്ല ദേശീയവാദിയുമായ നസ്റൂള്‍ ഇസ്ലാമിന്‍റെ കവിതയ്ക്ക് സംഗീതം നല്‍കി വികൃതമാക്കിയെന്നായിരുന്നു കവിയുടെ കുടുംബത്തിന്റെ ആരോപണം. ഈ വിഷയത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറഞ്ഞിരുന്നു.

ALSO READ: വാട്‌സ്ആപ്പില്‍ ഹായ് അയച്ചാൽ ബസ് ടിക്കറ്റ്; ദില്ലികാർക്ക് പുതിയ ഓഫർ

നവംബര്‍ 10ന് ആമസോണ്‍ പ്രൈം വഴി ഒടിടി റിലീസായ സിനിമയിൽ പ്രധാന വേഷത്തിലെത്തിയത് ഇഷാൻ ഖട്ടറും, മൃണാള്‍ ഠാക്കൂറുമാണ്. രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ‘കരാർ ഓയ് ലൗഹോ കോപത്’ എന്ന ബംഗ്ലാ കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിതയാണ് എആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

കവിതയില്‍ വരുത്തിയ മാറ്റങ്ങളിൽ ഞെട്ടിയാതായി കവിയുടെ ചെറുമകനായ ഖാസി അനിർബൻ പറഞ്ഞു. ഈ ഗാനത്തെ അനീതിയെന്ന് വിശേഷിപ്പിച്ച ഇദ്ദേഹം. കവിയുടെ അമ്മ സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് സമ്മതം നൽകിയെങ്കിലും ട്യൂണുകളിൽ മാറ്റം വരുത്താൻ സമ്മതിച്ചിരുന്നില്ലെന്നും അതോടൊപ്പം ഈ ഗാനത്തെ അനീതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News