മലയാളത്തില്‍ ബ്ലെസി ഒരുക്കിയത് മറ്റൊരു ‘ലോറന്‍സ് ഒഫ് അറേബ്യ’; വെബ്‌സൈറ്റ് ലോഞ്ചില്‍ എആര്‍ റഹ്‌മാന്‍

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി വെബ്‌സൈറ്റ്. ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ എആര്‍ റഹ്‌മാന്‍.

കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടന്ന വെബ്‌സൈറ്റ് ലോഞ്ചില്‍ സംവിധായകന്‍ ബ്ലെസി, രചയിതാവ് ബെന്യാമിന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെസി ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:  ‘നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറി’: ഡോ. ജോൺ ബ്രിട്ടാസ് എം പി

ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ റഹ്‌മാന്‍ ബ്ലെസി മലയാളത്തില്‍ മറ്റൊരു ലോറന്‍സ് ഒഫ് അറേബ്യയാണ് ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞു.
യോദ്ധയ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാന്‍ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തില്‍ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങള്‍ സംഗീതത്തിലൂടെ ചിത്രത്തില്‍ കാണിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  വിട പദ്മശ്രീ പങ്കജ് ഉധാസ്! പ്രിയഗായകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ചിത്രത്തിന് പിന്നിലെ പ്രവര്‍ത്തനങ്ങള്‍, അണിയറ പ്രവര്‍ത്തകരുടെ സംഭാവനകള്‍ എന്നിവ ലോകം അറിയാന്‍ വേണ്ടിയാണ് ആദ്യമായി ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചതെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News