എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കും

ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കും. സംഗീത നിശയുടെ തീയതി, സമയം എന്നിവ അടുത്ത മാസം എ ആർ റഹ്മാൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Also read:ശിശുക്ഷേമ സമിതിയുടെ കുട്ടി കൗമാര കലാമേള ‘വർണ്ണോത്സവ’ത്തിന് വർണ്ണാഭമായ തുടക്കം

ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള വിഷ്വൽ റൊമാൻസ്, കേരള ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ജി എസ് ടി ഡിപ്പാർട്ട്മെന്റ്, ലിമാക്സ് അഡ്വർടൈസേഴ്സ്, ഇംപ്രസാരിയോ എന്നിവർ പരിപാടിയിൽ പങ്കാളിത്തം വഹിക്കും. സംഗീത പെരുമയുടെ പാരമ്പര്യമുള്ള കോഴിക്കോട് വെച്ച് പരിപാടി നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലെസ്സി പറഞ്ഞു. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി രൂപകല്പന ചെയ്ത OLOPO ആപ്പു വഴി നടക്കുന്ന പർച്ചേസുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് പരിപാടിയുടെ ടിക്കറ്റുകൾ വാങ്ങാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News