സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; വൈവാഹിക ജീവിതത്തെപ്പറ്റി വെളിപ്പെടുത്തി എ.ആർ.റഹ്മാൻ

തൻ്റെ കുടുംബ ജീവിതത്തിലെ ചില കാര്യങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. വിവാഹശേഷമുള്ള ജീവിതത്തിൽ താൻ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമിടയിൽ പക്ഷം പിടിക്കുന്നത് ഒഴിവാക്കുകയായിരുന്നു അതിൽ ഏറ്റവും വലിയ വെല്ലുവിളിയെന്നും റഹ്മാൻ ചൂണ്ടിക്കാട്ടി.

Also Read: “പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം തരാന്‍ പോലും കഴിയാതെ ചങ്ക് പിടഞ്ഞുപോയി!”; വിങ്ങലായി കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ വാക്കുകൾ

വിവാഹം നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയോടൊപ്പമാണ് നിങ്ങൾ ജീവിക്കാൻ തുടങ്ങുന്നത്. അത് രണ്ടുപേരിലും ആവേശത്തിനൊപ്പം ഭയവും സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും അത് ശാരീരികമല്ല ആത്മീയമായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു. സൈറ ഭാനുവിനെ വിവാഹം കഴിച്ചതിന് പിന്നിൽ തനിക്കു വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും അത് ശാരീരികമല്ല ആത്മീയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതുകൊണ്ടുതന്നെ ജീവിതത്തിൽ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും തനിക്കു പിടിച്ചു നിൽക്കാൻ സാധിക്കുമെന്നു താൻ വിശ്വസിക്കുന്നതായും റഹ്മാൻ വെളിപ്പെടുത്തി.

Also Read: കനിമൊ‍ഴിയെ ബസില്‍ കയറ്റി ജോലി പോയ സംഭവം, ശർമ്മിളക്ക് വമ്പന്‍ സമ്മാനവുമായി ‘ഉലകനായകന്‍’

തനിക്ക് മക്കൾ ജനിച്ചപ്പോൾ കുടുംബത്തിലെ സകല കാര്യങ്ങളിലും മാറ്റങ്ങളുണ്ടായി. അമ്മയെയും ഭാര്യയെയും മക്കളെയുമെല്ലാം ഒരുമിച്ചു കൊണ്ടുപോവുക എളുപ്പമല്ല. ആരുടെയും പക്ഷം പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരെയും ഒരുമയോടെ നിലനിര്‍ത്താൻ ശ്രമിക്കണം. എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാകും. അതുപോലെ തന്നെ സ്നേഹവുമുണ്ട്. വിവാഹം തന്നിലെ വിവേകത്തെയും ക്ഷമയെയും അനുകമ്പയെയുമെല്ലാം വലിയ രീതിയിൽ വളർത്തിയെന്നും എ.ആർ. റഹ്മാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here