വിവാഹ വേര്‍പിരിയല്‍; ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ ? റഹ്‌മാനെതിരെ വ്യാപക വിമര്‍ശനം

29 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ച് എ ആര്‍ റഹ്‌മാന്‍ പങ്കുവെച്ച എക്സ് കുറിപ്പിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. എക്‌സില്‍ പങ്കുവെച്ച കുറിപ്പിനൊടുവില്‍ റഹ്‌മാന്‍ ചേര്‍ത്ത ഹാഷ്ടാഗിനെതിരെയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്.

#arrsairabreakup എന്നാണ് റഹ്‌മാന്‍ പങ്കുവെച്ച ടാഗ്. വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പിലാണ് റഹ്‌മാന്‍ ഇത്തരത്തില്‍ ഒരു ടാഗ് ഉപയോഗിച്ചിരിക്കുന്നത്. കുറിപ്പില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്‌മാന്‍ ആവശ്യപ്പെടുന്നുണ്ട്.

സ്വകാര്യതയെ മാനിക്കണം എന്നു പറയുന്ന കുറിപ്പില്‍, പോസ്റ്റ് കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഹാഷ് ടാഗ് ഉപയോഗിച്ചതിനെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ആരാണ് ഇങ്ങനെ ഒരു ഹാഷ്ടാഗ് സൃഷ്ടിക്കുകയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Also Read : ‘പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കി’; 29 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും ഭാര്യയും

വിവാഹജീവിതം മഹത്തരമായ മുപ്പത് വര്‍ഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നെന്ന് എആര്‍ റഹ്‌മാന്‍ എക്‌സില്‍ കുറിച്ചു.

എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്‌മാന്‍ നല്‍കിയിട്ടുണ്ട്. വേര്‍പിരിയുന്ന ഈ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണം എന്ന് എആര്‍ റഹ്‌മാനും സൈറ ബാനുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മൂന്ന് മക്കളും ഇതേ ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും ഈ തകര്‍ച്ചയില്‍ ഞങ്ങള്‍ അര്‍ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട് ഈ ദുര്‍ബലമായ അവസ്ഥയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ദയയ്ക്കും, ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി’- എന്നാണ് റഹ്‌മാന്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News