കുബ്ബൂസിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാവുന്ന നല്ല ഹമ്മൂസ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ. രുചികരമായ ഹമ്മൂസ് തയ്യാറാക്കാൻ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ തന്നെ ധാരാളം മതി.
അതിനായി ആവശ്യം വേണ്ട ചേരുവകൾ
വെള്ളക്കടല -അരക്കപ്പ്
വെള്ളം
വെളുത്തുള്ളി -1
ഉപ്പ്
വെളുത്ത എള്ള് പേസ്റ്റ് -രണ്ട് ടേബിൾ സ്പൂൺ
ചെറുനാരങ്ങ -അര
ചെറിയ ജീരകം -രണ്ടു നുള്ള്
ഒലിവ് ഓയിൽ
ഐസ് ക്യൂബ് -2
also read: തമിഴ് രുചിയിൽ ഉണ്ടാക്കാം അരി മുറുക്ക് എളുപ്പത്തിൽ ; ഈസി റെസിപ്പി ഇതാ…!
കടല ആറു മണിക്കൂർ കുതിർക്കുവാൻ വെയ്ക്കണം. കുതിർന്ന ശേഷം കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തതിനു ശേഷം തൊലി കളഞ്ഞ് ഒരു മിക്സിയിലേക്ക് ഇടാം. കൂടെ വെളുത്തുള്ളി,വെളുത്ത എള്ള് പേസ്റ്റ്,ചെറുനാരങ്ങ, ഒലിവ് ഓയിൽ എന്നിവ കൂടി ചേർത്ത് നല്ല ക്രീമി ആകുന്നതുവരെ അടിച്ചെടുക്കണം. വെള്ളത്തിന് പകരം ഐസ്ക്യൂബാണ് ചേർക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here