ഇന്ന് അറഫാ സംഗമം, പ്രാർഥനകളുമായി ഹാജിമാർ മക്കയില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ മുഖ്യ ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ചൊവ്വാഴ്ച രാവിലെ മുതൽ ഹാജിമാർ അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു നമിറയിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ലക്ഷത്തിലേറെ ഹാജിമാർ അറഫയിൽ സംഗമിക്കും.

32,000 ബസുകളിലാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണം അനുസ്മരിച്ച് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫാ പ്രഭാഷണം നടത്തുക. അറഫയിലെ നമിറാ മസ്ജിദിൽ വെച്ചാകും ഇത്. 4 ലക്ഷം ഹാജിമാർക്ക് പള്ളിയിൽ സൗകര്യമുണ്ട്. ബാക്കിയുള്ള 16 ലക്ഷം പേർ പള്ളിക്ക് പൂറത്തുള്ള അറഫാ മൈതാനിയിലെ വിവിധ ടെന്‍റുകളിലും, കാരുണ്യത്തിന്‍റെ പർവതം എന്നർഥമുള്ള ജബലു റഹ്മ കുന്നിന് താഴെയുമിരുന്ന് ഹാജിമാരിത് കേൾക്കും.

ALSO READ: ‘നാപ്തോള്‍ സ്ക്രാച്ച് ആൻഡ് വിൻ’: തട്ടിപ്പ് സംഘം അടിച്ചെടുത്തത് 1,35,000 രൂപ

മലയാളമടക്കം 20 ഭാഷകളിലേക്ക് പ്രഭാഷണം തത്സമയം വിവർത്തനം ചെയ്യും. പിന്നാലെ ളുഹ്ർ, അസർ നമസ്കാരങ്ങൾ ഒന്നിച്ചു നിർവഹിക്കും. ഇതിന് ശേഷം സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ പാപമോചന പ്രാർഥനകളോടെ കഴിഞ്ഞു കൂടും

11252 മലയാളി ഹാജിമാരടക്കം ഒന്നേമുക്കാൽ ലക്ഷ്യം ഇന്ത്യൻ ഹാജിമാർ അറഫയില്‍ എത്തിയതായാണ് വിവരം. സൂര്യാസ്തമയത്തിന് പിന്നാലെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് ഇന്ന് രാത്രി കഴിയുക. ബാക്കി കർമങ്ങൾ ബുധനാഴ്ച നടക്കും.

ALSO READ: ബൈക്ക് അപകടത്തില്‍ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News