അരളിച്ചെടിക്ക് അബുദാബിയിലും വിലക്ക്

arali

അബുദാബി എമിറേറ്റിനുള്ളില്‍ അരളിച്ചെടിക്ക് വിലക്ക്. അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വിലക്കേര്‍പ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ചൂണ്ടികാണിച്ചാണ് ഈ നടപടി. നിലവില്‍ പൊതുഇടങ്ങളില്‍ വച്ചുപിടിപ്പിച്ചിട്ടുള്ള അരളി ചെടികള്‍ സുരക്ഷിതമായി നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു.

അരളിച്ചെടിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കഴിച്ച് കുട്ടികള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം എന്ന സാഹചര്യത്തിലാണ് ഈ നടപടി. അരളി ചെടിയുടെ അപകടങ്ങളെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണ ക്യാംപെയ്‌നുകള്‍ നടത്തുമെന്നും അതോറിറ്റി അറിയിച്ചു.

ALSO READ: അമേരിക്കയിൽ ദക്ഷിണേഷ്യൻ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്

കാണാൻ ആകർഷകമായ അരുളി ചെടികൾ ഇവിടെങ്ങളിലെ റോഡരികില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ ചെടിയുടെ ഇലകള്‍, കാണ്ഡം, പൂക്കള്‍, വിത്തുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കള്‍ കഴിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ മരണം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News