പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള നാളെ പമ്പയാറ്റിൽ നടക്കും. ജലോത്സവത്തിന്റ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. 51 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്.
also read; ആറന്മുള വള്ളംകളി; പത്തനംതിട്ട ജില്ലയിൽ നാളെ അവധി
ജലോത്സവത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ എല്ലാ പൂർത്തിയായി. ആറന്മുളയുടെ തനത് ശൈലിയിൽ വഞ്ചിപ്പാട്ട് പാടി ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് വിജയിയായി പ്രഖ്യാപിക്കുക. മന്ത്രി പി. പ്രസാദ്, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ , ദേവനന്ദ, വിവിധ രാഷ്ടീയ സാമുദായ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
also read; ഓണം വാരാഘോഷത്തിന് നാളെ സമാപനം; വിശിഷ്ടാതിഥികളായി RDX ടീം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here