പമ്പാ നദിക്കരയിൽ ആവേശത്തിൻെ അലയടി സൃഷ്ടിച്ചു നടന്ന ഉത്തൃട്ടാതി മത്സര വള്ളം കളിയിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി.ബാച്ചിൽ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കളായി. 52 പള്ളിയോടങ്ങൾക്കും സർക്കാർ ഗ്രാൻഡ് നൽകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
Also read:‘നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്’: മന്ത്രി വീണാ ജോര്‍ജ്
എ, ബി ബാച്ചുകളിലായി നടന്ന മത്സരങ്ങളിൽ 49 പള്ളിയോടങ്ങളാണ് മാറ്റുരച്ചത്. ആചാര പെരുമയോടൊപ്പം ദൃശ്യവിസ്മയം തീർത്ത ജലഘോഷയാത്രയക്ക് പിന്നാലെ ഹിറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. നെഹ്റു ട്രോഫിക്ക് സമാനമായി സമയക്രമം അനുസരിച്ചായിരുന്നു ഇത്തവണത്തെ മത്സര വള്ളംകളി. ഇടക്കുളം,കൊറ്റാത്തൂർ, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി എന്നിവർ ഏറ്റുമുട്ടിയ ബി ബാച്ച് ഫൈനലിൽ, കൊറ്റാത്തൂർ-കൈതക്കോടി പള്ളിയോടത്തിന് വിജയം. എ ബാച്ച് ഫൈനലിൽ കോയിപ്രം പള്ളിയോടം ജേതാക്കളായി. പള്ളിയോടങ്ങൾക്ക് ഗ്രാൻഡ് നിൽക്കുമെന്ന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
മത്സര വള്ളംകളിയോട് അനുബന്ധിച്ച് നടന്ന വിവിധ ചടങ്ങുകളിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, വീണ ജോർജ്,പ്രമോദ് നാരായണൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here