ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ ബിജെപി കൃത്രിമം കാട്ടുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ദില്ലിയിലെ തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിക്കുമെന്ന് എഎപി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഓപ്പറേഷന്‍ ലോട്ടസെന്ന രഹസ്യ നീക്കത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ ബിജെപി കൃത്രിമം കാട്ടുമെന്നാണ് മുന്‍ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നത്. ഡിസംബര്‍ പതിനഞ്ച് മുതല്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

ALSO READ: വയനാട്ടിൽ കോൺഗ്രസ് നേതാക്കൾ നടത്തിയത് ഇരട്ടക്കൊലപാതകം; ഇ പി ജയരാജൻ

ദില്ലി പരാജയം ബിജെപി ഉറപ്പിച്ചു കഴിഞ്ഞു. അവര്‍ക്ക് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ആരുമില്ല, ദീര്‍ഘവീക്ഷണമില്ല, വിശ്വസ്തരായ സ്ഥാനാര്‍ത്ഥികളില്ല. ഏത് വിധേയനേയും ജയിക്കാന്‍ ഇനി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തേണ്ടി വരുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ALSO READ: ദക്ഷിണ കൊറിയന്‍ ദുരന്തത്തിന് പിന്നാലെ അടുത്ത വിമാന അപകടം ; തീപിടിച്ച് കനേഡിയന്‍ വിമാനം

ദില്ലി നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ 15 മുതല്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് നടത്തുന്നു. ഈ പതിനഞ്ച് ദിവസത്തില്‍ അയ്യായിരം വോട്ടുകള്‍ ഒഴിവാക്കാനും 7500 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട്. മുഴുവന്‍ വോട്ടര്‍മാരില്‍ 12%ത്തിലും കൃത്രിമം കാട്ടിയാല്‍ പിന്നെന്തിനാണ് ഒരു തെരഞ്ഞെടുപ്പെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇലക്ഷന്‍ എന്ന പേരില്‍ ഒരു ഗെയിമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപിയുടെ പര്‍വേശ് സാഹേബ് സിംഗ് വര്‍മ പണം വിതരണം ചെയ്‌തെന്ന് ദില്ലി മുഖ്യമന്ത്രി അതിശി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News