ദില്ലി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കുമെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും പറയുന്നത് കള്ളമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രം തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണ്. കേസില്‍ തന്റെ പേര് പറയിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
അന്വേഷണ സംഘങ്ങള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. നൂറുകോടി രൂപയുടെ അഴിമതി ആരോപിക്കുന്ന അന്വേഷണ സംഘം ഇതുവരെ ഒരു രൂപ പോലും പിടിച്ചെടുത്തില്ല. ഇതിനായി എത്രതവണ അന്വേഷണ സംഘം റെയ്ഡ് നടത്തിയെന്നും കെജ്‌രിവാള്‍ ചോദിച്ചു.
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളിന് സിബിഐ നോട്ടിസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് ആവശ്യം. കേസില്‍ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 26ന് എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഇതിനെതിരെ ആംആദ്മി ശക്തമായി പ്രതിഷേധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here