അഡ്വാനിയോട് ചെയ്തത് മോദിയോട് ചെയ്യുമോ? ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍ അഞ്ച് ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

ALSO READ: സുഹൃത്ത് പഴയതു പോലെ തന്നോട് സംസാരിക്കുന്നില്ല, വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്

അമ്മയോടും വലിയ ഭാവം കാട്ടുന്ന തരത്തില്‍ മകന്‍ വളര്‍ന്നോ? എന്ന് ആര്‍എസ്എസിനോട് ചോദിച്ച കെജ്‌രിവാള്‍ സംഘടനാ മേധാവി മോഹന്‍ ഭാഗവത് മറുപടി പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിപക്ഷ സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി അട്ടിമറിക്കുന്നതിനും അഴിമതി നിറഞ്ഞ നേതാക്കളെ ചേര്‍ത്തുനിര്‍ത്തുന്നതുമായ ബിജെപിയുടെ രാഷ്ട്രീയത്തിന് ആര്‍എസ്എസ് അനുമതിയുണ്ടോ എന്നതായിരുന്നു കെജ് രിവാളിന്റെ ആദ്യ ചോദ്യങ്ങള്‍. ദില്ലി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ജന്തര്‍മന്ദിറില്‍ നടത്തിയ ജനതാ കി അദാലത്തെന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹം ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

രാഷ്ട്രീയക്കാരെ അഴിമതിക്കാര്‍ എന്ന വിളിക്കുകയും പിന്നെ അവരെ തന്നെ സ്വന്തം പിടിയിലൊതുക്കുകയും ചെയ്യുന്നതിന് ഭാഗവതിന്റെ പിന്തുണയുണ്ടോയെന്നും ചോദിച്ച മുന്‍മുഖ്യമന്ത്രി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പാര്‍ട്ടിക്ക് ആര്‍എസ്എസിന്റെ ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ എന്താണ് തോന്നിയതെന്നും ചോദിച്ചിട്ടുണ്ട്.

ALSO READ:ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ആര്‍എസ്എസും ബിജെപിയും ഓരോ നേതാവും 75 വയസാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്നാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമത്തിന് കീഴില്‍ എല്‍ കെ അഡ്വാനി, മുര്‍ളി മനോഹര്‍ ജോഷി, കല്‍രാജ് മിശ്ര തുടങ്ങിയവര്‍ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറയുന്നു, ആ നിയമം മോദിക്ക് ബാധകമല്ലെന്ന്. അപ്പോള്‍ താങ്കള്‍ അഡ്വാനിക്ക് ബാധകമായ നിയമം മോദിക്ക് ബാധകമല്ലെന്ന കാര്യം അംഗീകരിച്ചോ എന്നും ഭാഗവതിനോട് കെജ്‌രിവാള്‍ ചോദിച്ചിട്ടുണ്ട്.

മദ്യനയകേസില്‍ അഞ്ചുമാസത്തോളം ജയിലില്‍ കഴിഞ്ഞ കെജ്‌രിവാള്‍ സെപ്തംബര്‍ 13നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും പദവിക്കും അധികാരത്തിനും വേണ്ടിയല്ലെന്നു ജന്തര്‍മന്ദറില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ താന്‍ നേടിയത് സത്‌പേര് മാത്രമാണ് അല്ലാതെ പണമല്ലെന്നും പറഞ്ഞ മുന്‍മുഖ്യമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News