അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ ദില്ലിയിൽ സജീവമാകും

KEJRIWAL

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ രാജ്യ തലസ്ഥാനത്ത് സജീവമാകും. രാവിലെ 11 മണിക്ക് ജന്തർ മന്തറിൽ ജനകീയ കോടതിയെന്ന പേരിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ, ആം ആദ്മി പാർട്ടിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾ എന്നിവർ പങ്കെടുക്കും.

ALSO READ; ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ദിസനായകെ മുന്നിൽ

പരമാവധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദില്ലിയിൽ സജീവമാകാനാണ് കെജ്രിവാളിന്റെ  ശ്രമം. എഎപിയുടെ തലവൻ എന്ന നിലയിൽ കെജ്രിവാളിന് ദില്ലിയിൽ പ്രത്യേക വസതി അനുവദിക്കാനുള്ള ആവശ്യം പാർട്ടി സജീവ ചർച്ച ആക്കുകയാണ്. ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കെജ്രിവാൾ ഉടൻ ഒഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News