മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് സിബിഐയുടെ സമന്‍സ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കെജ്‌രിവാളിന് സിബിഐ നോട്ടീസ് നല്‍കി. ഈ മാസം പതിനാറിന് ഹാജരാകണമെന്നാണ് ആവശ്യം.

അല്‍പസമയം മുന്‍പാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളിന് നോട്ടീസ് ലഭിച്ചത്. പതിനാറിന് രാവിലെ പതിനൊന്ന് മണിക്ക് ഓഫിസില്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ജയിലിലാണ്. ഫെബ്രുവരി 26ന് എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. കേസില്‍ സിബിഐ നടപടി കടുപ്പിക്കുന്നതിന്റെ സൂചനയാണ് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ചിരിക്കുന്ന സമന്‍സ്. അതേസമയം, നോട്ടീസിന് കെജ്‌രിവാള്‍ മറുപടി നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News