മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മദ്യ നയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് എട്ടാം തവണയാണ് കെജ്‌രിവാൾ സമൻസ് തള്ളുന്നത്. കഴിഞ്ഞ 7 തവണയും ഇഡി നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടി കെജ്രിവാൾ സമൻസ് തള്ളിയിരുന്നു. ‘വിഷയം ഇപ്പോൾ കോടതിയുടെ പരിഗണ നിയിലാണെന്നും കോടതി തീരുമാനം വരുന്നതുവരെ ഇഡി കാത്തിരിക്കണമെന്ന് എഎപി പറഞ്ഞിരുന്നു. അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കെജ്രിവാളിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.

Also Read: പ്രവാസികളായ കുട്ടികൾക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷയൊരുക്കി മലയാളം മിഷൻ

ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമം. ഇതിന്‍റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് തനിക്ക് നോട്ടീസ് അയച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. സാക്ഷിയായാണോ പ്രതിയായാണോ താന്‍ ഹാജരാകേണ്ടതെന്ന് പോലും നോട്ടീസില്‍ ഉണ്ടായിരുന്നില്ല. തന്നെ വിളിച്ചതിനുള്ള കാരണവും സൂചിപ്പിച്ചിരുന്നില്ല. തന്നെ ഇഡി വിളിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ചില നേതാക്കള്‍ പറഞ്ഞ ശേഷമാണ് നോട്ടീസ് ലഭിച്ചത്. ഇത് സംശയമുണര്‍ത്തുന്നതാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കെ സുധാകരനും വി ഡി സതീശനും ദില്ലിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News