പിന്തുണച്ചവർക്ക് നന്ദി; നേതാക്കളെ ജയിലിലടച്ചാൽ പാർട്ടിയെ തകർക്കാനാവില്ല: അരവിന്ദ് കെജ്‌രിവാൾ

പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ. നേതാക്കളെ ജയിലിലടച്ചാൽ പാർട്ടിയെ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി എല്ലാ വഴികളും നോക്കി. നേതാക്കളെ ജയിലിൽ അടച്ചു. 4 പ്രധാനപ്പെട്ട നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി ഇല്ലാതാകും എന്നാണോ വിചാരം. ഇല്ലാതാക്കാൻ ശ്രമിക്കും തോറും ആം ആദ്മി പാർട്ടി കൂടുതൽ വളരും. അഴിമതിക്കെതിരെ പോരാടുന്നുവെന്നു പ്രധാനമന്ത്രി പറയുന്നു. എന്നിട്ട് അഴിമതിക്കാരെ മുഴുവൻ സ്വന്തം പാർട്ടിയിൽ എടുക്കുന്നു. അഴിമതിക്കെതിരെ പോരാടണമെങ്കിൽ അത് തന്നിൽ നിന്ന് പഠിക്കാനും പ്രധാനന്ത്രിയോട് കെജ്‌രിവാൾ പറഞ്ഞു.

Also Read: അഖിലിനെ കമ്പിവടി കൊണ്ടടിച്ചു, ഭാരമുള്ള കല്ല് കൊണ്ട് ശരീരത്തിലും തലയിലും അടിച്ച് കൊലപ്പെടുത്തി; കരമനയില്‍ നടന്നത് അതിക്രൂര കൊലപാതകം

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ആദ്യമായി അരവിന്ദ് കെജ്‌രിവാൾ ആദ്യമായി മാധ്യമങ്ങളെ കാണുന്നു. ദില്ലിയിലെ എ എ പി ആസ്ഥാനത്താണ് വാർത്താസമ്മേളനം. ഇന്ന് രാവിലെ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണു മാധ്യമങ്ങളെ കാണുന്നത്. ഇന്നലെയാണ് ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിന് പുറത്തിറങ്ങിയത്. ദില്ലി മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതായിരുന്നു കെജ്‌രിവാളിനെ.

Also Read: ‘വർഗീയ വിഷം തുപ്പി ഏഷ്യാനെറ്റ് സുവർണ്ണ ചാനൽ’, തെറ്റിദ്ധരിപ്പിക്കുന്ന ജനസംഖ്യാ കണക്കിൽ ഹിന്ദുക്കൾക്ക് ഇന്ത്യയുടേയും മുസ്‌ലിങ്ങൾക്ക് പാകിസ്ഥാന്റെയും ചിഹ്നം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News