ദില്ലി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് പരിഗണിക്കും

ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് ഹര്‍ജി പരിഗണിക്കുക. നാളെയാണ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. ഇഡി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ ജയിലിലേക്കാകും കെജ്രിവാള്‍ പോകുക. അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ ഹര്‍ജി നിര്‍ണായകമാണ്.

Also Read: ഏകീകൃത കുർബാന തർക്കം; അടച്ചിട്ടിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു

അതേസമയം കെജ്രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് മാറ്റിവച്ച ദില്ലിയിലെ പ്രത്യേക നിയമസഭാ സമ്മേളനവും ഇന്ന് ചേരും. വേനല്‍ക്കാലം ആരംഭിച്ചതോടെ ജലക്ഷാമം പരിഹരിക്കുന്നതിനും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായ ചര്‍ച്ചകളാകും പ്രത്യേക സമ്മേളനത്തിലെ പ്രധാന അജണ്ട. ഇവ രണ്ടും സംബന്ധിച്ച് പ്രത്യേക ഉത്തരവുകള്‍ ഇഡി കസ്റ്റഡിയില്‍ നി്ന്നുകൊണ്ട് കെജ്രിവാള്‍ ഇറക്കിയിരുന്നു. കസ്റ്റഡിയിൽ ഇരിക്കെ കെജ്‌രിവാൾ ഉത്തരവുകൾ ഇറക്കുന്നത് ചോദ്യം ചെയ്തു ബിജെപിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News