‘ദില്ലി മുഖ്യമന്ത്രി ഉടൻ കള്ളക്കേസിൽ അറസ്റ്റിലായേക്കും’; ‘ചിലരുടെ’അടുത്ത ലക്ഷ്യം അതിഷിയെന്ന് കെജ്‌രിവാൾ

ദില്ലി മുഖ്യമന്ത്രി അതിഷി മാർലെനയെ “ചിലർ” കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ.അതിഷിക്കെതിരെ ഉടൻ തന്നെ വ്യാജ കേസ് ഉയർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.

“മഹിളാ സമ്മാൻ യോജനയും സഞ്ജീവനി യോജനയും വഴി ചിലരെ വലച്ചിട്ടുണ്ട്. കെട്ടിച്ചമച്ച കേസിൽ അടുത്ത ദിവസങ്ങളിൽ അതിഷിയെ അറസ്റ്റ് ചെയ്യാൻ അവർ പദ്ധതിയിട്ടിട്ടുണ്ട്. അതിന് മുമ്പ് മുതിർന്ന എഎപി നേതാക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തും,” -കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.എഎപിയുടെ ഭരണ അജണ്ട അട്ടിമറിക്കാൻ എഎപി നേതാക്കളെ റെയ്ഡ് ചെയ്യുമെന്നും കെജ്‌രിവാൾ എക്‌സിലെ ഒരു പോസ്റ്റിൽ അവകാശപ്പെട്ടു.

ALSO READ; 18 മാസത്തിനിടെ കൊന്നത് 11 പേരെ; പഞ്ചാബിലെ ‘സീരിയൽ കില്ലർ’ പിടിയിൽ

അടുത്ത വർഷം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ട് എഎപി നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. നിലവിൽ മഹാരാഷ്ട്രയിലെ ലാഡ്‌ലി ബെഹ്‌ന യോജനയുടെ മാതൃകയിൽ മഹിളാ സമ്മാന് യോജനയ്ക്ക് കീഴിൽ, അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. എഎപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഈ തുക 2100 രൂപയായി ഉയർത്തുമെന്ന് കെജ്‌രിവാൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.60 വയസും അതിൽ കൂടുതലുമുള്ള ദില്ലി നിവാസികൾക്ക് സഞ്ജീവനി യോജന സൗജന്യ ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മുതിർന്ന പൗരന്മാരുടെ ചികിത്സാ ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News