ദില്ലി തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്‍. ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം നൽകുമെന്ന് പ്രഖ്യാപനം.നാളെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണു അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ പ്രഖ്യാപനം.ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാൻ യോജനയാണ് ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനം.
ALSO READ; ബിജെപിയുടെ ആശയ പാപ്പരത്വമാണ് മന്ത്രി റാണെയിലൂടെ പുറത്ത് വന്നത്; കേരളത്തിനെതിരെയുള്ള പരാമർശത്തിൽ മഹാരാഷ്ട്ര മന്ത്രിയെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം
പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ കൊണാട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കെജരിവാൾ നേരിട്ടെത്തി തുടക്കം കുറിക്കും. മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതി പ്രഖ്യാപനമെന്നതും ശ്രദ്ദേയം.
രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ തടസങ്ങള്‍ സൃഷ്ടിക്കരുതെന്ന് താന്‍ ബിജെപിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ഇത് തടയുന്നത് പാപം ചെയ്യുന്നതിന് തുല്യമായിരിക്കും എന്നും കെജ്രിവാള്‍ പറഞ്ഞു..നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഞ്ജീവനി പദ്ധതിയും സ്ത്രീകള്‍ക്കുള്ള മഹിളാ സമ്മാന്‍ യോജനയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here