“കേരളത്തിലുള്ളവർ ഈ രാജ്യത്തെ ജനങ്ങളല്ലേ..?” ദില്ലി സമരവേദിയിൽ ആഞ്ഞടിച്ച് കെജ്‌രിവാൾ

ദില്ലിയിലെ കേരളത്തിന്റെ സമരവേദിയിൽ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ. കേരളത്തിനോടും മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളോടും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഭാംഗങ്ങളും നടത്തിയ പ്രതിഷേധം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ഐക്യദാർഢ്യം അറിയിച്ചു.

Also Read: ‘വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്, എല്ലാവരും ഒരുമിച്ച് നിൽക്കണം’,: കേരളത്തിന്റെ സമരവേദിയിൽ ഫറൂഖ് അബ്ദുള്ള

സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള, തമി‍ഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രതിഷേധം രേഖപ്പെടുത്തി. എതിർക്കുന്നവരെ കേന്ദ്രം മൂന്നു രീതിയിലാണ് ഉപദ്രവിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സംസ്ഥാനങ്ങളിൽ ധന പ്രതിസന്ധി സൃഷ്ടിക്കുന്നു, ഗവർണർമാരെ നിയോഗിച്ച് ബുദ്ധിമുട്ടിക്കുന്നു, കൂടാതെ കേന്ദ്ര ഏജൻസികളെ അയച്ചും ഉപദ്രവിക്കുന്നു. എല്ലാ വിധേനയും അവഗണിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ ഫണ്ട് തടഞ്ഞുവയ്ക്കുന്നത് വഴി വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു.

Also Read: ‘ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷം; അടിച്ചമര്‍ത്തലിനെതിരെയുള്ള സന്ധിയില്ലാത്ത സമരം’: മുഖ്യമന്ത്രി

പഞ്ചാബിലും ഇത് തന്നെയാണ് അവസ്ഥ. ഒടുവിൽ ഗത്യന്തരമില്ലാതെ സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. അപ്പോഴാണ് കേന്ദ്രം ചർച്ചയ്ക്ക് പോലും തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News