മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ദില്ലി മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ല എന്ന് കെജ്‌രിവാൾ അറിയിച്ചു. പ്രതിപക്ഷ സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാരെ കേന്ദ്രം വേട്ടയാടുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു.

Also Read; ശരീരത്തിൽ നിറയെ മുറിവുകളുമായി യുവാവ് റോഡിൽ മരിച്ച നിലയിൽ; സംഭവം എറണാകുളത്ത്

അതി നടകീയ രംഗങ്ങൾ ആണ് ആം ആദ്മി പാർട്ടി ഓഫിസിൽ അരങ്ങേറിയത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാൾ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ആണ് രാജി പ്രഖ്യാപനം. ഭഗത് സിംഗിൻ്റെ ജയിൽ ഡയറി എന്ന പുസ്തകം ഉയർത്തി കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച കെജ്‌രിവാൾ മനീഷ് സിസോദിയായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരില്ലെന്നും വ്യക്തമാക്കി.

അധികാരം ഇല്ലാത്ത സംസ്ഥാനങ്ങളിൽ വ്യാജ കേസുണ്ടാക്കി മുഖ്യമന്ത്രിമാരെ വേട്ടയാടുന്നു. ജയിലിൽ അടച്ചാലും രാജി വെക്കരുത്. ജയിലിൽ ഇരുന്നു സർക്കാരിന്റെ നിയന്ത്രിക്കുക. വ്യാജ കേസുകളിൽ ജയിലടകുമ്പോൾ രാജി വെച്ചാൽ അധികാരം ഇല്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എല്ലാം ഇങ്ങനെ വേട്ടയാടുമെന്നും പറഞ്ഞ കെജ്‌രിവാൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും കേസെടുത്തതും പരാമർശിച്ചു.

Also Read; ലഷ്‌കര്‍ ഭീകരരെ വളഞ്ഞ് സൈന്യം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം?

കെജ്‌രിവാളിന്റെ പ്രഖ്യാപനത്തോടെ പുതിയ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരെ പാർട്ടിയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയാകുമെന്നും MLA മാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News