സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ; ആദ്യം കീഴ്കോടതിയെ സമീപിക്കും

അറസ്റ്റിന് പിന്നാലെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആദ്യം കീഴ്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. അറസ്റ്റിനെതിരായി സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്.

Also Read: രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപിയുടെ നീക്കം: ഭരണസംവിധാനം തകര്‍ന്നെന്ന് വരുത്തിത്തീർക്കാൻ ശ്രമം

അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച എ എ പി മന്ത്രിമാരെയും പ്രവർത്തകരെയും ദില്ലിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു വ്യാപക പ്രതിഷേധമാണ് രാജ്യത്താകമാനം നടന്നുവരുന്നത്.

Also Read: ‘ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം’, മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News