‘ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ

ARAVIND KEJRIWAL

ആർഎസ്എസ് മേധാവിക്ക് കത്തെഴുതി ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നെന്ന് കത്തിൽ പരാമർശമുണ്ട്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി -ആം ആദ്മി പാർട്ടി പോര് രൂക്ഷമാവുകയാണ്.തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി ജെ പി വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു,ഇതിന്റെ പശ്ചാത്തലത്തിലാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ചത്.. നിരവധി ചോദ്യങ്ങളാണ് കെജ്രിവാൾ ഉന്നയിച്ചത്.വോട്ടിന് പണം വിതരണം ചെയ്യുന്ന ബിജെപിയുടെ നടപടിയെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോ? ദളിത് പൂർവ്വാഞ്ചൽ വിഭാഗങ്ങളുടെ വോട്ടുകൾ വൻതോതിൽ വെട്ടി കുറയ്ക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോ എന്നും കെജ്രിവാൾ ചോദിച്ചു.ബിജെപി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും കെജരിവാൾ ചൂണ്ടിക്കാണിച്ചു.

ഇതിന് മറുപടിയെന്നവണ്ണം  ബിജെപി ദില്ലി അധ്യക്ഷൻ വീരേന്ദ്രസച്ച്ദേവ് കെജ്രിവാളിനും കാത്തയച്ചു.പുതുവർഷത്തിൽ കെജരിവാൾ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് സച്ചിൻ ദേവ് കത്തിൽ പരാമർശിച്ചു.. സ്ത്രീകളുടെയും കുട്ടികളുടെയും പേരിൽ തെറ്റായ വാഗ്ദാനങ്ങൾ നൽകരുത്.. യമുനയുടെ അവസ്ഥയിൽ ക്ഷമ ചോദിക്കൂ എന്നും സച്ച് ദേവ് ചൂണ്ടിക്കാണിച്ചു.

അതേസമയം ദില്ലി ലെഫ്റ്റനൻ ഗവർണർ -അതിഷി വാക്‌പോരും തുടരുകയാണ്.. ദില്ലിയിലെ ആരാധനാലയങ്ങൾ തകർക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാണിച്ച്‌ അതിഷി ലെഫ്റ്റനൻ ഗവർണർ വി കെ സക്സേനയ്ക്ക് കത്തയച്ചിരുന്നു, എന്നാൽ മതപരമായ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ഒരു ഫയലും തന്റെ പക്കൽ എത്തിയിട്ടില്ലെന്നായിരുന്ന ലെഫ്റ്റനന്റ് ഗവർണറുടെ മറുപടി, സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് വി കെ സക്സേന പ്രതികരിച്ചു.. കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപിച്ച പൂജാരി ഗ്രന്ഥി സമ്മാൻ യോജന ഹിന്ദു വോട്ടർമാരെ ലക്ഷ്യം വെച്ചാണെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഹിന്ദുവാണ് അരവിന്ദ് കെജ്രിവാൾ എന്നും ബിജെപി പരിഹസിച്ചു. 20 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ ഉണ്ടായിട്ടും പുരോഹിതന്മാരെ ബഹുമാനിക്കാൻ കഴിയാത്തവരാണ് ബിജെപിയെന്ന് കെജ്രിവാളും തിരിച്ചടിച്ചു.

ALSO READ; തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം: രണ്ട് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം

ദളിത്, പൂർവഞ്ചൽ വിഭാഗത്തിന്റെ വോട്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നു.ഇത് ജനാധിപത്യത്തിന് യോജിച്ചതാണോ എന്നും ബിജെപി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് ആർഎസ്എസിന് തോന്നുന്നില്ലേ എന്നും കെജ്രിവാൾ കത്തിൽ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News