അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; മോദിയും ബിജെപിയും തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്ന ഭീതിയിൽ: സീതാറാം യെച്ചൂരി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ അപലപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്ന ഭീതിയിലാണ് മോദിയും ബിജെപിയും എന്ന് യെച്ചൂരി എക്‌സിൽ പോസ്റ്റ് ചെയ്തു. കൂറുമാറി ബിജെപിയിൽ ചേർന്ന എല്ലാ പ്രതിപക്ഷ നേതാക്കളും സംരക്ഷിക്കപ്പെടുകയും അല്ലാത്തവർ വേട്ടയാടപ്പെടുകയുമാണ്. ഈ അറസ്റ്റുകൾ ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Also Read: ദില്ലി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News