അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; കുടുംബാംഗങ്ങൾ വീട്ടുതടങ്കലിലെന്ന് എഎപി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടുതടങ്കലിലെന്ന് എഎപി. കുടുംബത്തെ കാണാൻ എഎപി നേതാക്കളെ അനുവദിക്കുന്നില്ലെന്നും ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും എ എ പി മന്ത്രി ഗോപാൽ റായ് ചോദിച്ചു. അതേസമയം, ഇന്ന് ചേരാനിരുന്ന ദില്ലി നിയമസഭ സമ്മേളനം റദ്ദാക്കി. മാർച്ച് 27 ന് രാവിലെ 11.00 മണിക്ക് നിയമസഭ സമ്മേളനം ചേരും. ദില്ലി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി.

Also Read: ഇലക്ടറൽ ബോണ്ട്‌ പ്രൊഫഷണൽ കൊള്ള, ജനാധിപത്യത്തെ ജയിലിൽ അടച്ച് ആ വാർത്ത മറയ്ക്കാൻ ശ്രമിക്കുന്നു: എ എ റഹീം എം പി

ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐടിഒ മെട്രോ സ്റ്റേഷനാണ് അടച്ചത്. കെജ്‌രിവാളിൻ്റെ സുരക്ഷയിൽ ആശങ്കയെന്ന് അതിഷി മർലേന പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിന് ഇ ഡി കസ്റ്റഡിയിൽ ആര് സുരക്ഷയെരുക്കും? അരവിന്ദ് കെജ്‌രിവാൾ ഒരു മുഖ്യമന്ത്രി മാത്രമല്ല, വലിയ ആശയമാണ് എന്നും ആതിഷി അഭിപ്രായപ്പെട്ടു.

Also Read: ‘കേരളത്തെ തള്ളിപ്പറഞ്ഞ സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി’; തെലങ്കാനയില്‍ ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സ് ബിആര്‍എസിന് 25 കോടി രൂപ നല്‍കി; ഇലക്ട്രല്‍ ബോണ്ട് കണക്കുകള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News