ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനൊരുങ്ങി കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനൊരുങ്ങി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ. നാളെ കിഴക്കൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിനു തുടക്കമാവുക. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത ഇവിടെ പ്രചാരണത്തിനെത്തുന്നത്. എ.എ.പി മത്സരിക്കുന്ന പടിഞ്ഞാറൻ ദില്ലിയിലെ സ്ഥാനാർഥിക്ക് വേണ്ടിയും സുനിത പ്രചാരണത്തിനിറങ്ങും.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി

ദില്ലിക്ക് പുറമെ പഞ്ചാബ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും.. ഗുജറാത്തിൽ പാർട്ടിയുടെ താരപ്രചാരകയായി സുനിതയെ എഎപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് സീറ്റിലാണ് ഗുജറാത്തില്‍ എ.എ.പി മത്സരിക്കുന്നത്. കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെയാണ് സുനിതയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്.

Also Read: മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News