എന്റെ കരിയറില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റാത്തത് വലിയൊരു വിഷമമായി കാണുന്നുണ്ടെന്ന് നടന്‍ അരവിന്ദ് സ്വാമി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും നടക്കാതെ പോയി. അതില്‍ ആദ്യത്തെ സിനിമയാണ് തെനാലി. ആ സിനിമയില്‍ ജയറാം ചെയ്ത വേഷത്തിലേക്ക് എന്നെയായിരുന്നു ആദ്യം വിളിച്ചത്.
Also Read : ചായയ്ക്ക് മധുരം കൂട്ടാന്‍ പഞ്ചസാര വേണ്ടേ വേണ്ട ! മധുരമൂറും ചായയ്ക്ക് ഇനി ഇതുമാത്രം മതി
എന്നാല്‍ തിരക്കുകള്‍ കാരണം ആ സിനിമ ചെയ്യാന്‍ പറ്റിയില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
‘എന്റെ കരിയറില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റാത്തത് വലിയൊരു വിഷമമായി കാണുന്നുണ്ട്. അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും നടക്കാതെ പോയി. അതില്‍ ആദ്യത്തെ സിനിമയാണ് തെനാലി. ആ സിനിമയില്‍ ജയറാം ചെയ്ത വേഷത്തിലേക്ക് എന്നെയായിരുന്നു ആദ്യം വിളിച്ചത്.
എന്നാല്‍ തിരക്കുകള്‍ കാരണം ആ സിനിമ ചെയ്യാന്‍ പറ്റിയില്ല. അതെന്തായാലും നന്നായെന്ന് ആ സിനിമ കണ്ടപ്പോള്‍ തോന്നി. എന്ത് രസമായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്. തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡ് ആ സിനിമയിലൂടെ അദ്ദേഹത്തിന് കിട്ടി.
അതുപോലെ ഞാന്‍ മിസ്സ് ചെയ്ത മറ്റൊരു സിനിമയാണ് അന്‍പേ ശിവം. മാധവന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യം എന്നെയായിരുന്നു വിളിച്ചത്. എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയമായിതനാലും ബിസിനസിന്റെ തിരക്കുകള്‍ ഉള്ളതിനാലും എനിക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. കരിയറിലെ വലിയ നഷ്ടങ്ങളായാണ് ഞാന്‍ അതിനെ കാണുന്നത്,’ അരവിന്ദ് സ്വാമി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here