വ്യാജ നിയമനത്തട്ടിപ്പ്; പ്രതി അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും കബളിപ്പിച്ചു

വ്യാജ നിയമനത്തട്ടിപ്പ് കേസിലെ പ്രതി അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും കബളിപ്പിച്ചു.
ബിഎസ് സി നഴ്സിങ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികളിൽ നിന്ന് കൈക്കലാക്കി.ഇരകളായ വിദ്യാർത്ഥികൾ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി .സർട്ടിഫിക്കറ്റുകൾ തിരികെ വേണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

ALSO READ: കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതേസമയം ആരോഗ്യവകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ഉത്തരവിൽ ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും വ്യാജ സീലുകൾ കണ്ടെത്തി. സെക്ഷൻ ഓഫീസർ എന്ന വ്യാജേനയുള്ള ഒപ്പും ഉത്തരവിലുണ്ട്. പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News