കരുവന്നൂർ കേസ്; പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കരുവന്നൂര്‍ കേസില്‍ റിമാൻഡിൽ കഴിയുന്ന പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ കലൂർ പി എം എൽ എ കോടതി ഇന്ന് വിധി പറയും. ഇ ഡി കള്ളക്കഥ മെനയുകയാണെന്ന് നേരത്തെ വാദം കേൾക്കവെ പി ആര്‍ അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു.

ALSO READ: മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളം; പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന്

കേസില്‍ ഇ ഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇ ഡി, അരവിന്ദാക്ഷനെതിരെ തെളിവുണ്ടെന്ന് വാദിച്ചു. അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ഇ ഡിയുടെ വാദം. നേരത്തെ, അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടെന്ന ആരോപണം പൊളിഞ്ഞതിന്‌ പിന്നാലെ അരവിന്ദാക്ഷന്റെ ശബ്ദരേഖ ഹാജരാക്കാനുള്ള ഇ ഡി യുടെ നീക്കവും പാളിയിരുന്നു.

ALSO READ: ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; ഗാസയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News