കമലിന് പിന്മുറക്കാരൻ, മണിരത്നത്തോടൊപ്പം തുടക്കം ,അപകടത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച അരവിന്ദ് സ്വാമി വിജയകഥ

ബോംബെ, റോജ, ദളപതി. അരവിന്ദ് സ്വാമിയിലെ അഭിനേതാവിനെ അടയാളപ്പെടുത്താൻ ഈ മൂന്ന് ചിത്രങ്ങൾ മാത്രം മതി. തുടരെത്തുടരെ ഹിറ്റുകളുമായി കരിയർ തുടങ്ങിയ നടനാണ് അരവിന്ദ് സ്വാമി. അക്കാലത്ത് രജനിക്കും കമലിനും ശേഷം അരവിന്ദ് സ്വാമി എന്ന് പോലും പറയപ്പെട്ടു. എന്നാൽ പിന്നീട് അരവിന്ദ് സ്വാമി സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ് ചെയ്തത്. മനഃപൂർവ്വം എടുത്ത ആ ഇടവേള എന്നാൽ അരവിന്ദ് സ്വാമിയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ്.

ALSO READ: ‘പരിശോധിക്കാതെ വിട്ടാൽ, മണിപ്പൂരിലെ സാഹചര്യം കേരളത്തിൽ ആവർത്തിക്കും’;ഉല്ലേഖ് എൻ പി

കൈ നിറയെ ചിത്രങ്ങളുണ്ടായിരുന്ന സമയത്താണ് അരവിന്ദ് സ്വാമി അഭിനയം നിർത്തിയത്. 2000ത്തിലാണ് അരവിന്ദ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് പിതാവിന്റെ ബിസിനസ് കൈകാര്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ 2005ൽ ഉണ്ടായ ഒരു പകടത്തിൽപ്പെട് അദ്ദേഹത്തിന്റെ ഇരുകാലുകളും ഭാഗികമായി ചലന ശേഷി നഷ്ടപ്പെട്ടു. പിന്നീട് ഏകദേശം അഞ്ച് വർഷത്തോളം അദ്ദേഹം കാലുകളുടെ ചലനശേഷി തിരിച്ചുപിടിക്കാനുള്ള ചികിത്സയിലായിരുന്നു.

ALSO READ: ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’; തങ്ങളുടെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് സ്വവർഗദമ്പതിമാർ

അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മാക്സിമസ് എന്ന കമ്പനി സ്ഥാപിച്ചിരുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം 2022ൽ ഈ കമ്പനിയുടെ വരുമാനം 418 മില്യൺ ഡോളറായിരുന്നു (ഏകദേശം 3300 കോടി രൂപ). പിന്നീട് ആരോഗ്യപ്രശ്നങ്ങളെല്ലാം മാറി വന്ന അരവിന്ദ് ഇപ്പോഴും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ALSO READ: വന്ദേഭാരത് തട്ടി ആടുകള്‍ ചത്തു, അയോധ്യയില്‍ ഖൊരഗ്പുർ–ലക്നൗ എക്സ്പ്രസിന് നേരെ കല്ലേറ്

തന്റെ 30മത് വയസിൽ അരവിന്ദ് സ്വാമി സിനിമയിൽ നിന്ന് ഇങ്ങനെ ഒരു ബ്രേക്ക് എടുത്തത് പ്രേക്ഷകർക്ക് വിശ്വസിക്കാനായിരുന്നില്ല.എന്നാൽ ഒരു ദശാബ്ദത്തോളം സിനിമയിൽ നിന്ന് മാറി നിന്ന അരവിന്ദിനെ വീണ്ടും തിരിച്ചുകൊണ്ടുവന്നത് ഗുരുവായ മണിരത്നം തന്നെയാണ്. 2013ൽ കടൽ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ചെത്തി. 2021ൽ തലൈവി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. അതേ വർഷം തന്നെ നെറ്റ്ഫ്ലിക്സ് ആന്തോളജി നവരസയുടെ ഒരു കഥയിലൂടെ അദ്ദേഹം സംവിധാനരംഗത്തേക്കും എത്തി. ജയം രവിയോടൊപ്പം ബോഗൻ എന്ന ചിത്രത്തിലും, തനി ഒരുവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലും അരവിന്ദ് സ്വാമി ശ്രദ്ധേയമായ വേഷത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News