ഗ്യാന്‍വാപി മസ്ജിദിലെ പുരാവസ്തു സര്‍വേയ്‌ക്കെതിരായ ഹര്‍ജികളില്‍ അലഹബാദ് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. സര്‍വേയ്ക്ക് അനുമതി നല്‍കിയ വാരണാസി കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്
സര്‍വേ നടത്തിക്കഴിഞ്ഞാല്‍ പള്ളി പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്ന് മസ്ജിദ് കമ്മിറ്റി ഇന്നലെ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍വേ കൊണ്ട് പള്ളിക്ക് ഒരു കേടും പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടല്ലോ എന്ന് കോടതി പ്രതികരിച്ചു. സര്‍വേ നടപടികള്‍ ഇന്ന് വൈകീട്ട് അഞ്ചു മണിവരെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here